മാ​ന​ഭം​ഗ​ത്തി​നു കേ​സെ​ടു​ക്കാ​തെ പോ​ലീ​സ്; ചി​ന്മ​യാ​ന​ന്ദി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് പെ​ൺ​കു​ട്ടി
Saturday, September 21, 2019 4:25 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സ്വാ​മി ചി​ന്മ​യാ​ന​ന്ദി​നെ​തി​രാ​യ കേ​സ് ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി. ചി​ന്മ​യാ​ന​ന്ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. ലൈം​ഗി​ക ബ​ന്ധ​ത്തി​ന് അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്തു എ​ന്ന കു​റ്റ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മാ​ന​ഭം​ഗം പോ​ലെ​യു​ള്ള ക​ടു​ത്ത കു​റ്റം ചെ​യ്തി​ട്ടും അ​തി​ന്മേ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗീ​ക ബ​ന്ധ​ത്തി​ന് അ​ധി​കാ​രം ദു​ർ​വി​ന​യോ​ഗം ചെ​യ്തു എ​ന്നാ​ണ് കേ​സ്. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗീ​ക ബ​ന്ധം മാ​ന​ഭം​ഗം ആ​കി​ല്ലെ​ന്നും ബി​ജെ​പി നേ​താ​വി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​തെ​ന്നും ഇ​തി​ന​കം ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. എ​ങ്ങ​നെ​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​തെ​ന്ന് ഇ​തി​ന​കം താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ പീ​ഡ​ന​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. ചി​ന്മ​യാ​ന​ന്ദി​ന്‍റെ അ​റ​സ്റ്റി​നു പി​ന്നി​ലെ പ​ദ്ധ​തി​യെ​ന്താ​ണെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ല. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​യി​ൽ താ​ൻ സ​ന്തു​ഷ്ട​യ​ല്ലെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

ചി​ൻ​മ​യാ​ന​ന്ദി​ന്‍റെ സം​ഘം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ൺ​കു​ട്ടി​ക്കെ​തി​രെ ക​വ​ർ​ച്ച​യ്ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യെ അ​റി​യു​ന്ന മൂ​ന്നു പേ​രെ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​ക്കെ​തി​രാ​യ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ത​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ക​വ​ർ​ച്ച കേ​സു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ല. ചി​ന്മ​യാ​ന​ന്ദി​നെ ര​ക്ഷി​ക്കാ​ൻ അ​വ​ർ കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെ​ന്നും പെ​ൺ​കു​ട്ടി പ​റ‍​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.