ഏ​രി​യ 51ൽ ​എ​ന്താ​ണ്..? അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളെ തേ​ടി നി​ഗൂ​ഢ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​ർ​ച്ച്
Friday, September 20, 2019 10:26 PM IST
വാ​ഷിം​ഗ്ട​ൺ: കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രെ​ന്‍​ഡിം​ഗാ​ണ് അ​മേ​രി​ക്ക​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഏ​രി​യ 51 പ്ര​ദേ​ശം. ലോ​ക​ത്തി​ലെ ഏ​റ്റ​വും നി​ഗൂ​ഢ​മാ​യ പ്ര​ദേ​ശം ഏ​താ​ണെ​ന്ന ചോ​ദ്യ​ത്തി​നു വ​ര്‍​ഷ​ങ്ങ​ളാ​യി സൈ​ബ​ര്‍ ലോ​ക​ത്ത് മു​ഴ​ങ്ങു​ന്ന ഉ​ത്ത​ര​വു​മാ​ണ് ഇ​വി​ടം. ഇ​പ്പോ​ൾ ഏ​രി​യ 51ലെ ​സ​ത്യാ​വ​സ്ഥ തേ​ടി മാ​ര്‍​ച്ച് ചെ​യ്തി​രി​ക്കു​ക​യാ​ണ് ചി​ല​ർ.

ഈ ​മാ​സം 20ന് ​പ്ര​ദേ​ശ​ത്തേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഒ​രു​കൂ​ട്ടം ആ​ൾ​ക്കാ​ർ ആ​ഹ്വാ​നം ചെ​യ്ത​ത് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം പി​ടി​ച്ചി​രു​ന്നു. പി​ന്നീ​ട് ഏ​താ​ണ്ട് 15 ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഇ​തി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഏ​രി​യ 51 ഗെ​യ്റ്റി​ൽ എ​ഴു​പ​ത്ത​ഞ്ചോ​ളം വ​രു​ന്ന യു​വാ​ക്ക​ൾ എ​ത്തി​യ​താ​യി വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​ട​മാ​ണ് ഏ​രി​യ 51. മു​ന്‍​പും ഇ​വി​ടം വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞി​ട്ടു​ണ്ട്. ആ​ദ്യ​കാ​ല​ത്ത് ഏ​രി​യ 51 തി​ക​ച്ചും നി​ഗൂ​ഢ​മാ​യൊ​രു ഇ​ട​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഈ ​പ്ര​ദേ​ശം ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് അ​മേ​രി​ക്ക വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.