ഹോ​ട്ട​ൽ മു​റി​ക​ളു​ടെ ജി​എ​സ്ടി നി​ര​ക്കു​ക​ൾ കു​റ​ച്ചു
Friday, September 20, 2019 8:48 PM IST
പ​നാ​ജി: ഹോ​ട്ട​ൽ ജി​എ​സ്ടി നി​ര​ക്കു​ക​ൾ കു​റ​ച്ചു. 1,000 രൂ​പ വ​രെ ദി​വ​സ വാ​ട​ക​യു​ള്ള മു​റി​ക​ൾ​ക്ക് നി​കു​തി​യി​ല്ല. മു​റി​ക​ളു​ടെ വാ​ട​ക കു​റ​യും.

7500 രൂ​പ​യ്ക്ക് മു​ക​ളി​ൽ വാ​ട​ക​യു​ള്ള​വ​യു​ടെ നി​ര​ക്ക് 28ൽ ​നി​ന്ന് 18 ശ​ത​മാ​ന​മാ​ക്കി . 7500 രൂ​പ​യി​ൽ താ​ഴെ​യു​ള്ള​വ​യ്ക്ക് 18ൽ ​നി​ന്ന് 12 ശ​ത​മാ​ന​മാ​ക്കി. കാ​റ്റ​റിം​ഗ് സ​ർ​വീ​സി​നു​ള്ള ജി​എ​സ്ടി അ​ഞ്ച് ശ​ത​മാ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

വാ​ഹ​ന നി​കു​തി നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ല. ഇ​ല​പ്പാ​ത്ര​ങ്ങ​ൾ​ക്കും ക​പ്പു​ക​ൾ​ക്കും നി​കു​തി​യി​ല്ല. ഗോ​വ​യി​ൽ ചേ​ർ​ന്ന ജി​എ​സ്ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി ധ​ന​മ​ന്ത്രി നി‍​ർ​മ​ല സീ​താ​രാ​മ​ൻ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ന​ത്തി​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​ടെ​യും പു​തി​യ നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ​യും കോ​ർ​പ​റേ​റ്റ് നി​കു​തി​യി​ൽ ഇ​ള​വു വ​രു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.