മ​ര​ട് ഫ്ലാ​റ്റ്: സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാൻ ബാധ്യതയുണ്ടെന്ന് ഹൈ​ക്കോ​ട​തി
Friday, September 20, 2019 3:10 PM IST
കൊ​ച്ചി: മ​ര​ടി​ൽ തീ​ര​ദേ​ശ നി​യ​മം ലം​ഘി​ച്ച് നി​ർ​മി​ച്ച ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി ഹൈ​ക്കോ​ട​തി. സു​പ്രീം​കോ​ട​തി​യു​ടെ വി​ധി ന​ട​പ്പാ​ക്കാ​ൻ ബാ​ധ്യ​ത​യു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി മാ​റ്റു​ക​യും ചെ​യ്തു. അ​ടു​ത്ത ചൊ​വ്വാ​ഴ്ച​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ചോ​ദ്യം ചെ​യ്ത് ഇ​ന്ന് പു​തി​യ ഹ​ർ‌​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​യ പോ​ൾ എം.​കെ​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.