സ്വർണ വില കൂടി
Friday, September 20, 2019 11:36 AM IST
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വർധിച്ചത്. തുടർച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയിൽ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്. രണ്ടു ദിവസത്തിനിടെ 320 രൂപ പവന് കുറഞ്ഞിരുന്നു.

പവന് 27,840 രൂപയാണ് വില. ഗ്രാമിന് 10 രൂപ വർധിച്ച് 3,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.