പാ​ലാ​രി​വ​ട്ട​ത്തെ പ​ഞ്ച​വ​ടി​പ്പാ​ലം; രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി
Wednesday, September 18, 2019 1:13 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം പ​ഞ്ച​വ​ടി​പ്പാ​ലം​പോ​ലെ ആ​യ​ല്ലോ​യെ​ന്ന് ഹൈ​ക്കോ​ട​തി. ക്ര​മ​ക്കേ​ടി​ന് ആ​രാ​ണ് ഉ​ത്ത​ര​വാ​ദി. സി​നി​മാ ക​ഥ യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്കാ​ൻ വി​ജി​ല​ൻ​സി​ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കേ​സി​ൽ വി​ജി​ല​ൻ​സ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ളും പ്ര​തി​ചേ​ർ​ത്ത​വ​രു​ടെ പ​ങ്കും അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കേ​സി​ൽ​ ഇ​നി​യും അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.