പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന് സം​ഭ​വി​ച്ച​ത് സാ​ങ്കേ​തി​ക പി​ഴ​വ്: ഇ​ബ്രാ​ഹിം​കു​ഞ്ഞ്
Wednesday, September 18, 2019 11:13 AM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന് സം​ഭ​വി​ച്ച​ത് സാ​ങ്കേ​തി​ക പി​ഴ​വ് മാ​ത്ര​മെ​ന്ന് മു​ൻ മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞ്. ഫ​യ​ൽ ഏ​റ്റ​വും ഒ​ടു​വി​ൽ‌ മാ​ത്ര​മാ​ണ് ത​ന്‍റെ പ​ക്ക​ൽ എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്‍​കൂ​ര്‍ പ​ണം ന​ല്‍​കി​യ​തി​ല്‍ തെ​റ്റി​ല്ല. ഇ​ട​പ്പ​ള്ളി പാ​ല​ത്തി​നാ​യും പ​ണം കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ല. ഭ​യ​മു​ള്ള​തു​കൊ​ണ്ട​ല്ല എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ ക​ഴി​യു​ന്ന​ത്.

കോ​ട​തി​യു​ടേ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​ടെ​യും പ​ക്ക​ലി​രി​ക്കു​ന്ന കേ​സ് ആ‍​യ​തി​നാ​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്നി​ല്ല. കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി 100 ശ​ത​മാ​നം സ​ഹ​ക​രി​ക്കും. സ​ർ​ക്കാ​രും ഇ. ​ശ്രീ​ധ​ര​നും എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.