മ​ര​ടി​ൽ പാ​രി​സ്ഥി​തി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി
Wednesday, September 18, 2019 10:55 AM IST
ന്യൂ​ഡ​ൽ​ഹി: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​നു മു​ൻ​പ് ഇ​വി​ടെ പാ​രി​സ്ഥി​തി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് ആ​വശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി. ഫ്ലാ​റ്റു​ക​ള്‍​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ഭി​ലാ​ഷ്.​എം.​ജി എ​ന്ന വ്യ​ക്തി​യാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ റി​ട്ട് ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കേ​സ് അ​ടി​യ​ന്തി​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ര​ടി​ല്‍ കാ​യ​ലു​ക​ള്‍​ക്കു സ​മീ​പ​മാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി നി​ർ​മി​ച്ച ഈ ഫ്ലാ​റ്റു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​വ പൊ​ളി​ക്കു​മ്പോ​ഴു​ള്ള മാ​ലി​ന്യം എ​ന്തു ചെ​യ്യു​മെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലെ​ന്നും, മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്ക​രി​ക്കു​ന്ന​ത് പ​രി​സ്ഥി​തി​ക്ക് കോ​ട്ടം വ​രു​ത്തു​ന്ന വി​ധ​ത്തി​ലാ​കു​മോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ ഏ​തെ​ങ്കി​ലും വി​ദ​ഗ്‍​ധ ഏ​ജ​ന്‍​സി​യെ​ക്കൊ​ണ്ട് പ​രി​സ്ഥി​തി ആ​ഘാ​ത​പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. ഫ്ലാ​റ്റ് പൊ​ളി​ക്കു​ന്ന​തു​മൂ​ലം പ​രി​സ്ഥി​തി​ക്ക് ഏ​തെ​ങ്കി​ലും കോ​ട്ടം വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​തു പ​രി​ഹ​രി​ക്കാ​നു​ള്ള ചെ​ല​വ് ഫ്ലാ​റ്റ് നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ കോ​ട​തി​യി​ല്‍ അ​യോ​ധ്യ കേ​സി​ലെ വാ​ദം തു​ട​രു​ന്ന​തി​നാ​ല്‍ മൂ​ന്നാം ന​മ്പ​ര്‍ കോ​ട​തി​യി​ലാ​യി​രി​ക്കും ഹ​ര്‍​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.