അ​മ്മ​യു​മാ​യി വ​ഴ​ക്ക്: കൗ​മാ​ര​ക്കാ​ര​ൻ ട്യൂ​ഷ​ൻ അ​ധ്യാ​പി​ക​യെ കു​ത്തി​ക്കൊ​ന്നു
Tuesday, September 17, 2019 11:02 PM IST
മും​ബൈ: അ​മ്മ​യു​മാ​യു​ള്ള ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ കൗ​മാ​ര​ക്കാ​ര​ൻ അ​ധ്യാ​പി​ക​യെ കു​ത്തി​ക്കൊ​ന്നു. മും​ബൈ സ്വ​ദേ​ശി​യാ​യ പ​ന്ത്ര​ണ്ടു​കാ​ര​നാ​ണു ക്രൂ​ര​കൃ​ത്യ​ത്തി​നു മു​തി​ർ​ന്ന​ത്.

മും​ബൈ​യി​ലെ ശി​വാ​ജി​ന​ഗ​റി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. മു​പ്പ​തു​കാ​രി​യാ​യ യു​വ​തി വീ​ട്ടി​ലെ​ത്തി കു​ട്ടി​ക്കു ട്യൂ​ഷ​നെ​ടു​ത്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച കു​ട്ടി​യു​ടെ അ​മ്മ അ​ധ്യാ​പി​ക​യു​ടെ കൈ​യി​ൽ​നി​ന്നു കു​റ​ച്ചു പ​ണം ക​ട​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് അ​ധ്യാ​പി​ക നി​ര​സി​ച്ചു. ഇ​തു ത​ർ​ക്ക​ത്തി​ലേ​ക്കു ക​ട​ന്ന​തി​നി​ടെ കു​ട്ടി ക​ത്തി​യെ​ടു​ത്ത് അ​ധ്യാ​പി​ക​യെ കു​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ അ​ധ്യാ​പി​ക​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.