സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ൽ പ്ര​തീ​ക്ഷ, തൃ​പ്തി; മ​ര​ടി​ലെ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ സ​മ​രം നി​ർ​ത്തി
Tuesday, September 17, 2019 9:54 PM IST
കൊ​ച്ചി: ഫ്ളാ​റ്റ് പൊ​ളി​ക്കാ​നു​ള്ള സു​പ്രീം കോ​ട​തി വി​ധി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ. സ​ർ​വ​ക​ക്ഷി യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. ന​ഗ​ര​സ​ഭ​യു​ടെ​യോ, ജി​ല്ലാ ക​ള​ക്ട​റു​ടെ​യോ ഭാ​ഗ​ത്തു​നി​ന്ന് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ന​ട​പ​ടി ഉ​ണ്ടാ​യാ​ൽ പ്ര​തി​ഷേ​ധം വീ​ണ്ടും ശ​ക്ത​മാ​ക്കു​മെ​ന്നും മ​ര​ട് ഭ​വ​ന സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ച​ട്ട​വി​രു​ദ്ധ​മാ​യ നി​ർ​മാ​ണം മ​റ​ച്ചു​വ​ച്ചാ​ണു നി​ർ​മാ​താ​ക്ക​ൾ ഫ്ളാ​റ്റു​ക​ൾ ത​ങ്ങ​ൾ​ക്കു കൈ​മാ​റി​യ​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഒ​രു​വി​ഭാ​ഗം ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ട​തി വി​ധി​ക​ളോ നി​യ​മ ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​യാ​ൽ പൊ​ളി​ച്ചു​മാ​റ്റ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ​ക്കു ന​ൽ​കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

ആ​ൽ​ഫ വെ​ഞ്ച്വേ​ഴ്സ്, ജെ​യ്ൻ കോ​റ​ൽ കോ​വ് എ​ന്നീ ഫ്ളാ​റ്റു​ക​ളി​ലെ ഉ​ട​മ​ക​ളാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. യു​എ ന​ന്പ​ർ പ്ര​കാ​ര​മു​ള്ള ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ഈ ​ഫ്ളാ​റ്റു​ക​ളി​ലെ ഉ​ട​മ​ക​ൾ​ക്കു ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്നു രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നി​യ​മം ലം​ഘി​ച്ചു നി​ർ​മി​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ് യു​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്. കോ​ട​തി ഉ​ത്ത​ര​വ് വ​ന്നാ​ൽ ഒ​ഴി​യ​ണ​മെ​ന്നു​ള്ള ഉ​പാ​ധി​യോ​ടെ​യാ​ണ് ഈ ​ഫ്ളാ​റ്റു​ക​ൾ​ക്ക് ന​ന്പ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്.

നി​ർ​മാ​ണ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യ വേ​ള​യി​ൽ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളോ, അ​നു​മ​തി പ​ത്ര​ങ്ങ​ളോ നി​ർ​മാ​ണ​ക്ക​ന്പ​നി​ക​ൾ ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന​തു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. മു​നി​സി​പ്പ​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ച്ച​ട്ടം, സി​ആ​ർ​സെ​ഡ്, ഓ​പ്പ​ണ്‍ സ്പേ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ച്ച​ട്ട​ങ്ങ​ളി​ലെ പ​ന്ത്ര​ണ്ടോ​ളം നി​ബ​ന്ധ​ന​ക​ൾ നി​ർ​മാ​താ​ക്ക​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന​തു സം​ബ​ന്ധി​ച്ച് അ​ക്ക​മി​ട്ടു നി​ര​ത്തി​യ രേ​ഖ​ക​ളും പു​റ​ത്തു​വ​ന്നു.

2007 ജൂ​ണ്‍ നാ​ലി​ന് അ​ന്ന​ത്തെ മ​ര​ട് പ​ഞ്ചാ​യ​ത്ത് നി​ർ​മാ​താ​ക്ക​ൾ​ക്കു ന​ൽ​കി​യ സ്റ്റോ​പ്പ് മെ​മ്മോ​യി​ലാ​ണു​ച​ട്ട​ലം​ഘ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചാ​ണു ഫ്ളാ​റ്റു​ക​ൾ ത​ങ്ങ​ൾ​ക്കു വി​ല്പ​ന ന​ട​ത്തി​യ​തെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.