മ​ല​പ്പു​റ​ത്ത് യു​വാ​ക്ക​ൾ​ക്കെ​തി​രേ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Tuesday, September 17, 2019 8:35 PM IST
ഓ​മാ​നൂ​ർ: മ​ല​പ്പു​റം ഓ​മാ​നൂ​രി​ൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യെ​ന്നാ​രോ​പി​ച്ച് ആ​ള്‍​ക്കൂ​ട്ടം യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ധ​ശ്ര​മ​മു​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്നും പോ​ലീ​സും വ്യ​ക്ത​മാ​ക്കി.

ഓ​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഫൈ​സ​ൽ, സു​ൾ​ഫി​ക്ക​ർ, മു​അ​ഫ്ഖാ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് ഓ​മാ​നൂ​രി​ൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ യു​വാ​ക്ക​ൾ​ക്കെ​തി​രെ മ​ർ​ദ​നം ഉ​ണ്ടാ​യ​ത്. വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

അ​റ​സ്റ്റി​ലാ​യ മൂ​ന്നു പേ​ർ ഉ​ൾ​പ്പെ​ടെ നാ​ല്‍​പ്പ​തോ​ളം പേ​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​പ്പെ​ട്ട വി​ദ്യാ​ർ​ഥി മൊ​ഴി മാ​റ്റി​യി​രു​ന്നു. പ​രീ​ക്ഷ​യി​ല്‍ മാ​ര്‍​ക്ക് കു​റ​യു​മെ​ന്ന് പേ​ടി​ച്ച് വീ​ട്ടു​കാ​രെ പ​റ്റി​ക്കാ​നാ​ണ് തെ​റ്റാ​യി പ​രാ​തി ന​ല്‍​കി​യ​തെ​ന്ന് കു​ട്ടി മൊ​ഴി ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.