ഹി​ന്ദി ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ​ക്കു ദേ​ശ​സ്നേ​ഹ​മി​ല്ല; വീ​ണ്ടും വി​വാ​ദ​വു​മാ​യി ബി​പ്ല​വ്
Tuesday, September 17, 2019 6:54 PM IST
അ​ഗ​ർ​ത്ത​ല: ഹി​ന്ദി​യെ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ ദേ​ശ​സ്നേ​ഹ​മി​ല്ലാ​ത്ത​വ​രെ​ന്നു ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് കു​മാ​ർ ദേ​ബ്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ഏ​ക​ഭാ​ഷാ വാ​ദ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണു ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും ഹി​ന്ദി​യാ​ണു സം​സാ​രി​ക്കു​ന്ന​ത്. താ​ൻ ഹി​ന്ദി​യെ രാ​ഷ്ട്ര​ഭാ​ഷ​യാ​യി അം​ഗീ​ക​രി​ക്കു​ന്നു. ഹി​ന്ദി​യെ ദേ​ശീ​യ​ഭാ​ഷ​യാ​യി അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ ദേ​ശ​സ്നേ​ഹ​മി​ല്ലാ​ത്ത​വ​രാ​ണ്. ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ ഭ​രി​ക്കാ​തി​രു​ന്നെ​ങ്കി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷ ഒ​രി​ക്ക​ലും ഇ​ന്ത്യ​യു​ടെ ഒൗ​ദ്യോ​ഗി​ക സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കി​ല്ലാ​യി​രു​ന്നു. താ​ൻ ഇം​ഗ്ലീ​ഷി​ന് എ​തി​ര​ല്ലെ​ന്നും ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യ​ല്ലെ​ന്നും ബി​പ്ല​ബ് കു​മാ​ർ പ​റ​ഞ്ഞു.

കോ​ള​നി​ഭ​ര​ണ​ത്തി​നു വി​ധേ​യ​രാ​യി നി​ൽ​ക്കു​ന്ന​വ​രാ​ണ് ഇം​ഗ്ലീ​ഷ് ഒ​രു സ്റ്റാ​റ്റ​സാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷ് സം​സാ​രി​ച്ചാ​ൽ മാ​ത്ര​മേ രാ​ജ്യ​ത്തി​നു പു​രോ​ഗ​തി​യു​ണ്ടാ​വൂ എ​ന്നു ക​രു​താ​നാ​വി​ല്ല. അ​ങ്ങ​നെ​യാ​യി​രു​ന്നെ​ങ്കി​ൽ ജ​ർ​മ​നി, ചൈ​ന, ജ​പ്പാ​ൻ, റ​ഷ്യ, ഇ​സ്രാ​യേ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളൊ​ന്നും വി​ക​സി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു.

രാ​ജ്യ​ത്തെ ഒ​രു​മി​പ്പി​ക്കാ​ൻ ഹി​ന്ദി ഭാ​ഷ​യ്ക്കാ​ണു ക​ഴി​യു​ക​യെ​ന്നാ​ണ് അ​മി​ത് ഷാ ​ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ എ​ന്ന അ​മി​ത് ഷാ​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ദ​ക്ഷി​ണേ​ന്ത്യ​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ തെ​രു​വി​ലി​റ​ങ്ങി.

സാ​ന്പ​ത്തി​ക മു​ര​ടി​പ്പ് അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നു ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണു ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ വീ​ണ്ടും ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ്, ഡി​എം​കെ, അ​ണ്ണാ ഡി​എം​കെ, തൃ​ണ​മൂ​ൽ, സി​പി​എം, സി​പി​ഐ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.