പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച: എ​ൻ​ജി​നീ​യ​ർ​മാ​രെ കു​റ്റ​പ്പെ​ടു​ത്തി ഇ. ​ശ്രീ​ധ​ര​ൻ
Tuesday, September 17, 2019 6:44 PM IST
കോ​ഴി​ക്കോ​ട്: പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച​യു​ടെ കാ​ര​ണം എ​ൻ​ജി​നി​യ​ർ​മാ​രു​ടെ ധാ​ർ​മി​ക​ത ഇ​ല്ലാ​യ്മ​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ. കോ​ഴി​ക്കോ​ട്ട് എ​ൻ​ജി​നി​യേ​ഴ്സ് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

എ​ല്ലാ വ​ർ​ഷ​വും നി​ര​വ​ധി പേ​രാ​ണു രാ​ജ്യ​ത്ത് എ​ൻ​ജി​നി​യ​ർ​മാ​രാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​വ​ർ പി​ന്നീ​ട് രാ​ജ്യ​ത്തോ​ടു ധാ​ർ​മി​ക​ത കാ​ട്ടു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന് നി​ര​വ​ധി പേ​ർ മ​രി​ച്ച സം​ഭ​വ​ങ്ങ​ളും ശ്രീ​ധ​ര​ൻ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി.

നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം ബ​ല​ക്ഷ​യ​മു​ണ്ടാ​യ പാ​ലാ​രി​വ​ട്ടം പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​ടു​ത്ത​മാ​സം നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു വ​ർ​ഷം കൊ​ണ്ടു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. പാ​ല​ത്തി​നു ബ​ല​ക്ഷ​യ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്നു പ​ഠി​ക്കാ​ൻ ചെ​ന്നൈ ഐ​ഐ​ടി​യി​ലെ വി​ദ​ഗ്ധ​രെ നി​യോ​ഗി​ച്ചി​രു​ന്നു. അ​വ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തീ​രു​മാ​നം.

പു​ന​ർ​നി​ർ​മാ​ണം സാ​ങ്കേ​തി​ക​മി​ക​വു​ള്ള ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ക്കും. മേ​ൽ​നോ​ട്ട​ത്തി​നും വി​ദ​ഗ്ധ ഏ​ജ​ൻ​സി​യു​ണ്ടാ​വും. ഇ​തി​ന്‍റെ​യെ​ല്ലാം പൊ​തു​വാ​യ മേ​ൽ​നോ​ട്ടം ഇ. ​ശ്രീ​ധ​ര​ൻ ത​ന്നെ നി​ർ​വ​ഹി​ക്കും. പാ​ല​ത്തി​ന്‍റെ ഡി​സൈ​ൻ, എ​സ്റ്റി​മേ​റ്റ് എ​ന്നി​വ​യെ​ല്ലാം ശ്രീ​ധ​ര​ൻ ത​യാ​റാ​ക്കും. സ​മ​യ​ബ​ന്ധി​ത​മാ​യി പാ​ലം പു​തു​ക്കി​പ്പ​ണി​യാ​നാ​ണു തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.