സ്കൂ​ൾ ബ​സി​ന് മു​ക​ളി​ൽ ത​ണ​ൽമ​രം വീ​ണു; ഡ്രൈവർക്ക് പരിക്ക്
Tuesday, September 17, 2019 5:49 PM IST
മ​ട്ടാ​ഞ്ചേ​രി: ഫോ​ർ​ട്ടു​ കൊ​ച്ചി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോയ സ്കൂ​ൾ ബ​സി​നു മു​ക​ളി​ലേ​ക്ക് ത​ണ​ൽ മ​രം ഒ​ടി​ഞ്ഞ് വീ​ണ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട സ​മ​യ​ത്ത് ബ​സി​ൽ ഡൈ​വ​റെ​ക്കൂ​ടാ​തെ ആ​റ് കു​ട്ടി​ക​ളും ആ​യ​യും മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​വ​ർ ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​യി​രു​ന്നു ഇ​രു​ന്ന​ത്. ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

പുലർച്ചെ 6.30 ഓ​ടെ ഫോ​ർ​ട്ടു​കൊ​ച്ചി ചി​ര​ട്ട​പ്പാ​ലം കാ​ർ​ത്തി​കേ​യ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബ​സ് ഡ്രൈ​വ​ർ പ​ള്ളു​രു​ത്തി സ്വ​ദേ​ശി ന​സീ​റി​ന്‍റെ (53) ഇ​രു കൈ​ക​ൾക്കും പരിക്കേറ്റു. ഇ​യാ​ളെ ഫോ​ർ​ട്ടു​കൊ​ച്ചി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ള്ളു​രു​ത്തി ഡോ​ൺ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഡ്രൈ​വ​ർ സീ​റ്റി​ന്‍റെ എ​തി​ർ​വ​ശ​ത്താ​ണ് വാ​ക​മ​രം ഒ​ടി​ഞ്ഞു​വീ​ണ​ത്. സാ​ധാ​ര​ണ ആ​യ​മാ​രാ​ണ് ഇ​വി​ടെ ഇ​രി​ക്കാ​റ്. സ്കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ എ​ടു​ക്കാ​ൻ തു​ട​ങ്ങി​യ സ​മ​യ​മാ​യ​തി​നാ​ൽ ആ​യ​യും കു​ട്ടി​ക​ളും പി​റ​കി​ലാ​ണ് ഇ​രു​ന്ന​ത്. അ​പ​ക​ടം പ​റ്റി​യ​പ്പോ​ൾ കു​ട്ടി​ക​ൾ തെ​റി​ച്ചു വീ​ഴാ​തി​രി​ക്കാ​ൻ അ​വ​രെ പി​ടി​ക്കു​ന്ന​തി​നി​ടെ ആ​യ ജു​ന ഹൈ​ന​സി​ന് ചെ​റി​യ പ​രി​ക്കേ​റ്റു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥലത്ത് ഗ​താ​ഗ​തം ര​ണ്ട് മ​ണി​ക്കൂറോളം സ്തംഭിച്ചു. ഫോ​ർ​ട്ടു​കൊ​ച്ചി പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും എ​ത്തി​ മ​രം മു​റി​ച്ചു​മാ​റ്റിയാണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.