ചെ​ന്നൈ​യി​ലും കാ​ഞ്ചി​പു​ര​ത്തും ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി; സു​ര​ക്ഷ ശ​ക്ത​മാ​ക്കി
Tuesday, September 17, 2019 4:32 PM IST
ചെ​ന്നൈ: ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലും കാ​ഞ്ചി​പു​ര​ത്തും സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ‌ചെ​ന്നൈ​യി​ൽ എം​ജി​ആ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും കാ​ഞ്ചി​പു​രം വ​ര​ദ​രാ​ജ ക്ഷേ​ത്ര​ത്തി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​രു സ്ഥ​ല​ങ്ങ​ളി​ലെ​യും ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ മാ​സം കാ​ഞ്ചി​പു​രം ഗം​ഗ​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.