അ​ഫ്ഗാ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ സ്ഫോ​ട​നം; 24 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Tuesday, September 17, 2019 3:48 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ർ​വാ​ൻ പ്ര​വി​ശ്യ​യി​ൽ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗ​നി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 24 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സാ​ധാ​ര​ണ​ക്കാ​രാ​ണ് കൂ​ടു​ത​ലാ​യും കൊ​ല്ല​പ്പെ​ട്ട​തെ​ന്നും മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ർ​വാ​ൻ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ചാ​രി​കാ​റി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗ​നി​ക്ക് പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇതുവരെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടു​മി​ല്ല. ഈ ​മാ​സം 28നാ​ണ് അ​ഫ്ഗാ​നി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.