പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ച്ചു പ​ണി​യു​ന്ന​ത് ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ന്ന് സു​ധീ​ര​ൻ
Tuesday, September 17, 2019 1:05 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം പൊ​ളി​ച്ച് പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ വി.​എം.​സു​ധീ​ര​ൻ. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ഉ​ചി​ത​മാ​യ ന​ട​പ​ടി​യാ​ണെന്ന് അദ്ദേഹം പറഞ്ഞു.

42 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം മാ​ത്ര​മ​ല്ല, സ​ർ​ക്കാ​രി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ത​ന്നെ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന ത​ല​ത്തി​ലേ​ക്കാ​ണ് പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലെ അ​ഴി​മ​തി എ​ത്തി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കു​റ്റപ്പെ​ടു​ത്തി.

സ​ർ​ക്കാ​രി​ന് വ​ന്ന ന​ഷ്ടം ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രി​ൽ​നി​ന്നും ഇ​ടാ​ക്കി​യേ മ​തി​യാ​കൂ എ​ന്നും സു​ധീ​ര​ൻ തു​റ​ന്ന​ടി​ച്ചു. പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ ഈ ​അ​വ​സ്ഥ​യ്ക്ക് ഇ​ട​വ​രു​ത്തി​യ മു​ഴു​വ​ൻ പേ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രാ​ളെ പോ​ലും വി​ട്ടു പോ​ക​രു​തെ​ന്നും സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.