പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഗു​ജ​റാ​ത്തി​ൽ
Tuesday, September 17, 2019 10:46 AM IST
ഗാ​ന്ധി​ന​ഗ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഗു​ജ​റാ​ത്തി​ലെ​ത്തി. മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി​യും ഗ​വ​ർ​ണ​ർ ആ​ചാ​ര്യ ദേ​വ​വ്ര​തും ചേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. ക​വേ​ഡി​യി​ലെ​യും ന​ർ​മ​ദ ജി​ല്ല​യി​ലെ​യും വി​വി​ധ പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി സ​ർ​ദാ​ർ സ​രോ​വ​ർ ഡാ​മും സ​ന്ദ​ർ​ശി​ച്ചു.

ഏ​ക​ത പ്ര​തി​മ​യോ​ട് ചേ​ർ​ന്ന് ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി​യും മോ​ദി വി​ല​യി​രു​ത്തി. "ന​മാ​മി ന​ർ​മ​ദാ മ​ഹോ​ത്സ​വം' ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ്ര​ധാ​ന​മ​ന്ത്രി കേ​വ​ഡി​യിലെ ച​ട​ങ്ങി​ൽ വ​ച്ചു ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.