ഇ​ന്ത്യ- പാ​ക് പ്ര​ശ്ന​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് വീ​ണ്ടും ട്രം​പ്
Tuesday, September 17, 2019 10:09 AM IST
വാ​ഷിം​ഗ്ട​ൺ‍: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നു​മാ​യും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

വൈ​റ്റ് ഹൗ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടാ​ണ് ട്രം​പ് ഇ​ക്കാ​ര്യ​ങ്ങ​ൾ‌ വെ​ളി​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ​യും പ്ര​ശ്ന​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, കാ​ഷ്മീ​ർ ത​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്നും മ​റ്റൊ​രു രാ​ജ്യ​ങ്ങ​ളും ആ ​പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടേ​ണ്ടെ​ന്നും ഇ​ന്ത്യ അ​റി​യി​ച്ചി​രു​ന്നു.

ജി-7 ​ഉ​ച്ച കോ​ടി​ക്കി​ടെ ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​വേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നേ​രി​ട്ടും വി​ദേ​ശ​കാ​ര്യ വ​ക്താ​ക്ക​ൾ ഒ​ന്നി​ലേ​റെ ത​വ​ണ വാ​ർ​ത്താ സ​മ്മേ​ള​ന​ങ്ങ​ളി​ലൂ​ടെ​യും ഈ ​നി​ല​പാ​ട് ട്രം​പി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ടു​ത്ത ഞാ​യ​റാ​ഴ്ച ഹൂ​സ്റ്റ​ണി​ല്‍ ന​ട​ക്കു​ന്ന 'ഹൗ​ഡി മോ​ഡി" പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ട്രം​പ്, ഇ​തി​നി​ട​യി​ല്‍ മോ​ദി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഈ ​മാ​സം അ​വ​സാ​നം ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന യു​എ​ന്‍ ജ​ന​റ​ല്‍ അ​സം​ബ്ലി​ക്കി​ട​യി​ല്‍ ഇ​മ്രാ​ന്‍ ഖാ​നു​മാ​യും ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.