വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഞ്ജ​ലി സിം​ഗ് ആ​ദ്യ വ​നി​താ ഡി​ഫ​ൻ​സ് അ​റ്റാ​ഷെ
Tuesday, September 17, 2019 6:21 AM IST
മോ​സ്കോ: മോ​സ്കോ​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ആ​ദ്യ​മാ​യി വ​നി​താ ഡി​ഫ​ൻ​സ് അ​റ്റാ​ഷെ​യും. വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഞ്ജ​ലി സിം​ഗ് ഡ​പ്യൂ​ട്ടി എ​യ​ർ അ​റ്റാ​ഷെ​യാ​യി നി​യ​മി​ത​യാ​യി. സെ​പ്റ്റം​ബ​ർ പ​ത്തി​ന് ചു​മ​ത​ല​യേ​റ്റ​താ​യി മോ​സ്കോ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

ബി​ഹാ​ർ സ്വ​ദേ​ശി​യാ​ണ് 41 വ​യ​സു​കാ​രി​യാ​യ അ​ഞ്ജ​ലി. മി​ഗ് 29 യു​ദ്ധ​വി​മാ​ന​ത്തി​ലാ​ണു പ​രി​ശീ​ല​നം നേ​ടി​യ​ത്. വ്യോ​മ​സേ​ന​യി​ൽ 17 വ​ർ​ഷ​മാ​യി സേ​വ​നം ചെ​യ്യു​ന്ന അ​ഞ്ജ​ലി എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.