ബാ​ലി​ക​യു​ടെ മ​ര​ണം: കു​വൈ​റ്റി​ൽ നി​ന്ന് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Tuesday, September 17, 2019 2:01 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച ഒ​മ്പ​തു വ​യ​സു​കാ​രി​യാ​യ മ​ല​യാ​ളി പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന് കു​ട്ടി​യു​ടെ മു​ത്ത​ശ്ശി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്‌ പ​രാ​തി ന​ൽ​കി. തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്‌ കൊ​ണ്ട്‌ ഇ​ന്ത്യ​ൻ എം​ബ​സി കു​വൈ​റ്റ് അ​ധി​കൃ​ത​ർ​ക്ക്‌ അ​ടു​ത്ത ദി​വ​സം ക​ത്ത്‌ ന​ൽ​കും.

ക​ഴി​ഞ്ഞ മാ​സം 26നാ​ണ് അ​ബ്ബാ​സി​യ എ​ന്ന സ്ഥ​ല​ത്ത് മ​ല​യാ​ളി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ തീ​ർ​ത്ഥ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചെ​ങ്ങ​ന്നൂ​രി​ലു​ള്ള പു​ലി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷി​ന്‍റെ​യും കൃ​ഷ്ണ​പ്രി​യ​യു​ടെ​യും ഏ​ക മ​ക​ളാ​ണ് മ​ര​ണ​പ്പെ​ട്ട പെ​ൺ​കു​ട്ടി. അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ് തീ​ർ​ത്ഥ.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​യ​ർ​ന്ന​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രെ​യും കു​ട്ടി താ​മ​സി​ച്ച ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു മ​ല​യാ​ളി സ്ത്രീ​ക​ളെ​യും മ​റ്റൊ​രു യു​വ​തി​യേ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ചോ​ദ്യം ചെ​യ്തി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഫോ​റ​ൻ​സി​ക്‌ ഫ​ലം ല​ഭി​ക്കു​ന്ന​തോ​ടെ സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ങ്ങു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.

മൃ​ത​ദേ​ഹം മൂ​ന്നു ആ​ഴ്ച​യി​ലേ​റെ​യാ​യി ഫ​ർ​വാ​നി​യ ദ​ജീ​ജി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.