പ്ര​തി​ഷേ​ധം ഫ​ലം​ക​ണ്ടു; എ​യ​ർ​ ഇ​ന്ത്യ ഗ​ൾ​ഫി​ലേ​ക്കു​ള്ള കാ​ർ​ഗോ സ​ർ​ചാ​ർ​ജ് വെ​ട്ടി​ക്കു​റ​ച്ചു
Monday, September 16, 2019 9:55 PM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ദു​ബാ​യ്, ഷാ​ർ​ജ മേ​ഖ​ല​യി​ലേ​ക്കു​ള്ള കാ​ർ​ഗോ​യ്ക്ക് ഉ​യ​ർ​ത്തി​യ സ​ർ​ചാ​ർ​ജ് എ​യ​ർ ഇ​ന്ത്യ വെ​ട്ടി​ക്കു​റ​ച്ചു. ദു​ബാ​യ്, ഷാ​ർ​ജ മേ​ഖ​ല​യി​ലേ​ക്കു മാ​ത്രം ഒ​രു കി​ലോ കാ​ർ​ഗോ​യ്ക്ക് 10 രൂ​പ​യാ​ണ് എ​യ​ർ ഇ​ന്ത്യ സ​ർ​ചാ​ർ​ജ് ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. ഇ​ത് അ​ഞ്ചു​രൂ​പ​യാ​ക്കി കു​റ​ച്ചു. ഇ​തോ​ടെ കാ​ർ​ഗോ കി​ലോ​യ്ക്ക് 48 രൂ​പ ന​ൽ​കി​യാ​ൽ മ​തി.

എ​യ​ർ ഇ​ന്ത്യ​യു​ടെ നി​ര​ക്ക് വ​ർ​ധ​ന​വി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ര​ണ്ടി​ട​ങ്ങ​ളി​ലേ​ക്കു​മു​ള​ള വി​മാ​ന​ങ്ങ​ളി​ൽ കാ​ർ​ഗോ ക​യ​റ്റു​മ​തി ഏ​ജ​ൻ​സി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്നു യാ​ത്ര​ക്കാ​രു​മാ​യി മാ​ത്ര​മാ​ണ് ഈ ​വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ട്ട​ത്. എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ 937, എ​ഐ 997 എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ഐ​എ​ക്സ് 343,ഐ​എ​ക്സ് 345,ഐ​എ​ക്സ് 351 എ​ന്നീ വി​മാ​ന​ങ്ങ​ളി​ലു​ള​ള കാ​ർ​ഗോ ക​യ​റ്റു​മ​തി​യാ​ണ് ഏ​ജ​ൻ​സി​ക​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്ന​ത്.

അ​തേ​സ​മ​യം, ക​രി​പ്പൂ​രി​ൽ​നി​ന്നു മാ​ത്രം സ​ർ​ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച തീ​രു​മാ​നം കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും എ​യ​ർ ഇ​ന്ത്യ ന​ട​പ്പി​ലാ​ക്കി. നി​ര​ക്ക് പ​കു​തി കു​റ​യ്ക്കു​ക​യും മ​റ്റു​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​ക​യും ചെ​യ്ത​തോ​ടെ ഏ​ജ​ൻ​സി​ക​ൾ അ​ടു​ത്ത ദി​വ​സം മു​ത​ൽ കാ​ർ​ഗോ അ​യ​ച്ചു തു​ട​ങ്ങും.

ക​രി​പ്പൂ​രി​ൽ​നി​ന്നു ദു​ബാ​യി​ലേ​ക്കും ഷാ​ർ​ജ​യി​ലേ​ക്കും എ​യ​ർ ഇ​ന്ത്യ ദി​വ​സേ​ന അ​ഞ്ചു വി​മാ​ന സ​ർ​വീ​സു​ക​ളാ​ണു ന​ട​ത്തു​ന്ന​ത്. ഓ​രോ വി​മാ​ന​ത്തി​ലും മൂ​ന്നു ട​ണ്‍ പ​ഴം-​പ​ച്ച​ക്ക​റി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.