ബ​സി​ന്‍റെ ട​യ​റി​നു​ള്ളി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ കു​ടു​ങ്ങി; ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്ക്
Monday, September 16, 2019 6:27 PM IST
കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ന്‍റെ ച​ക്ര​ത്തി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട​യാ​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി ഈ​ങ്ങാ​പ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ദേ​ശീ​യ പാ​ത​യി​ൽ​നി​ന്നു ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ൾ​ക്കി​ട​യി​ലേ​ക്കു ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ഓ​ടി​ക്ക​യ​റി. ഇ​തി​നി​ടെ ബൈ​ക്കും അ​തി​ലി​രു​ന്ന​യാ​ളും ച​ക്ര​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ച​ക്ര​ത്തി​നു​ള്ളി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ പെ​ട്ട​തു റോ​ഡി​ൽ നി​ന്ന​വ​ർ വി​ളി​ച്ചു​പ​റ​ഞ്ഞ​പ്പോ​ഴാ​ണു ബ​സ് ഡ്രൈ​വ​ർ അ​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ ബ​സ് നി​ർ​ത്തി​യ​തു​കൊ​ണ്ടു വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

അ​ത്ഭു​ത​ക​ര​മാ​യാ​ണു ച​ക്ര​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. നാ​ലു പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. കോ​ട​ഞ്ചേ​രി റൂ​ട്ടി​ലോ​ടു​ന്ന ഹാ​പ്പി​ടോ​പ് ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ബൈ​ക്കും അ​തി​ലി​രു​ന്ന​യാ​ളും ച​ക്ര​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി ഏ​താ​നും മീ​റ്റ​ർ റോ​ഡി​ലൂ​ടെ നി​ര​ങ്ങു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.