ജ​ല​നി​ര​പ്പ് 98 ശ​ത​മാ​ന​ത്തി​ലേ​ക്ക്; ഷോ​ള​യാ​ർ ഡാം ​തു​റ​ക്കും, തൃ​ശൂ​രി​ൽ റെ​ഡ് അ​ല​ർ​ട്ട്
Monday, September 16, 2019 6:08 PM IST
തൃ​ശൂ​ർ: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഷോ​ള​യാ​ർ ഡാം ​തു​റ​ക്കു​ന്നു. ജ​ല​നി​ര​പ്പ് 2661.40 അ​ടി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി. ജ​ല​നി​ര​പ്പ് 2663 അ​ടി​ക്കു മു​ക​ളി​ലാ​യാ​ൽ ഇ​നി​യൊ​രു മു​ന്ന​റി​യി​പ്പ് കൂ​ടാ​തെ ഡാം ​തു​റ​ന്നു വെ​ള്ളം പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ലേ​ക്കും അ​തു വ​ഴി ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്കും ഒ​ഴു​ക്കു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി.

ഇ​തി​നു​മു​ന്നോ​ടി​യാ​യി ജി​ല്ലാ ക​ള​ക്ട​ർ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. സെ​ക്ക​ന്‍റി​ൽ പ​ര​മാ​വ​ധി 100 ഘ​ന​മീ​റ്റ​ർ അ​ധി​ക​ജ​ലം ഡാ​മി​ൽ​നി​ന്ന് തു​റ​ന്നു​വി​ടു​ന്ന​തി​നാ​ണ് അ​നു​മ​തി. ഡാ​മു​ക​ൾ തു​റ​ന്നാ​ൽ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ ചാ​ല​ക്കു​ടി പു​ഴ​യോ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. ജ​ലം തു​റ​ന്നു​വി​ടു​ന്പോ​ൾ ചാ​ല​ക്കു​ടി പു​ഴ​യി​ൽ ര​ണ്ട് അ​ടി വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രും. പു​ഴ​യി​ൽ ഇ​റ​ങ്ങു​ന്ന​വ​രും മീ​ൻ പി​ടി​ത്ത​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

ത​മി​ഴ്നാ​ട് ഷോ​ള​യാ​ർ ഡാ​മി​ൽ​നി​ന്ന് സെ​ക്ക​ന്‍റി​ൽ 500 ഘ​ന അ​ടി ജ​ലം ഒ​ഴു​കി​യി​യെ​ത്തു​ന്ന​തി​നാ​ലാ​ണു കേ​ര​ള ഷോ​ള​യാ​റി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത്. 2663 അ​ടി​യാ​ണ് കേ​ര​ള ഷോ​ള​യാ​റി​ന്‍റെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്. ഇ​പ്പോ​ഴ​ത്തെ നി​ല പ്ര​കാ​രം വ്യാ​ഴാ​ഴ്ച ജ​ല​നി​ര​പ്പ് 2663 അ​ടി​യാ​വാ​നാ​ണു സാ​ധ്യ​ത​യെ​ന്ന് ക​ഐ​സ്ഇ​ബി അ​റി​യി​ച്ചു.

ത​മി​ഴ്നാ​ട് ഷോ​ള​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​റ​യാ​ണ്. കേ​ര​ള ഷോ​ള​യാ​റി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 97.13 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ​യി​ല്ല. പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ൽ 419.75 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.