ഒ​രു ഷാ​യ്ക്കും ആ ​ഉ​റ​പ്പു ലം​ഘി​ക്കാ​നാ​വി​ല്ല; അ​മി​ത് ഷാ​യ്ക്കെ​തി​രേ ക​മ​ൽ​ഹാ​സ​ൻ
Monday, September 16, 2019 5:57 PM IST
ചെ​ന്നൈ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് മ​ക്ക​ൾ നീ​തി മ​യ്യം പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ​ൻ. ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ജെ​ല്ലി​ക്കെ​ട്ട് സ​മ​ര​ത്തേ​ക്കാ​ൾ വ​ലി​യ പ്ര​ക്ഷോ​ഭം കാ​ണേ​ണ്ടി വ​രു​മെ​ന്നു ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ ക​മ​ൽ​ഹാ​സ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി.

രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ ഗാ​നം ബം​ഗാ​ളി​യി​ലാ​ണ്. എ​ന്നാ​ൽ ഇ​ന്ത്യ​ക്കാ​ർ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് അ​ത് ആ​ല​പി​ക്കു​ന്ന​ത്. എ​ല്ലാ ഭാ​ഷ​ക​ൾ​ക്കും സം​സ്കാ​ര​ങ്ങ​ൾ​ക്കും ബ​ഹു​മാ​നം ന​ൽ​കി​യ​തു​കൊ​ണ്ടാ​ണ് അ​തു ദേ​ശീ​യ​ഗാ​ന​മാ​യ​ത്. രാ​ജ്യ​ത്തെ എ​ല്ല ഭാ​ഷ​ക​ളെ​യും ഞ​ങ്ങ​ൾ ബ​ഹു​മാ​നി​ക്കു​ന്നു. പ​ക്ഷേ ഞ​ങ്ങ​ളു​ടെ മാ​തൃ​ഭാ​ഷ ത​മി​ഴാ​ണ്. ഓ​രോ​രു​ത്ത​രു​ടെ​യും ഭാ​ഷ​യും സം​സ്കാ​ര​വും സം​ര​ക്ഷി​ക്കും എ​ന്ന​ത് ഇ​ന്ത്യ സ്വ​ത​ന്ത്ര റി​പ്പ​ബ്ലി​ക്കാ​യ​പ്പോ​ൾ ന​ൽ​കി​യ ഉ​റ​പ്പാ​ണ്. ഒ​രു ഷാ​യ്ക്കും സു​ൽ​ത്താ​നും സാ​മ്രാ​ട്ടി​നും ആ ​ഉ​റ​പ്പു ലം​ഘി​ക്കാ​നാ​കി​ല്ലെ​ന്നും ക​മ​ൽ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ഒ​രു​മി​പ്പി​ക്കാ​ൻ ഹി​ന്ദി ഭാ​ഷ​യ്ക്കാ​ണു ക​ഴി​യു​ക​യെ​ന്നാ​ണ് അ​മി​ത് ഷാ ​ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ എ​ന്ന അ​മി​ത് ഷാ​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ക​ന്ന​ഡ, ത​മി​ഴ് സം​ഘ​ട​ന​ക​ൾ തെ​രു​വി​ൽ ജാ​ഥ​ക​ൾ ന​ട​ത്തി.

സാ​ന്പ​ത്തി​ക മു​ര​ടി​പ്പ് അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നു ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണു ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ വീ​ണ്ടും ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ്, ഡി​എം​കെ, അ​ണ്ണാ ഡി​എം​കെ, തൃ​ണ​മൂ​ൽ, സി​പി​എം, സി​പി​ഐ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.