മി​ൽ​മ പാ​ൽ വി​ല വ​ർ​ധ​ന വ്യാ​ഴാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
Monday, September 16, 2019 4:13 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മി​ൽ​മ പാ​ൽ​വി​ല വ​ർ​ധ​ന വ്യാ​ഴാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​രും. ലി​റ്റ​റി​ന് നാ​ല് രൂ​പ​യാ​ണ് കൂ​ടി​യി​ട്ടു​ള്ള​ത്. മ​ഞ്ഞ​നി​റ​മു​ള്ള ക​വ​റി​നും ഇ​ളം നീ​ല നി​റ​മു​ള്ള ക​വ​റി​നും 44 രൂ​പ​യാ​കും. ക​ടും നീ​ല ക​വ​റി​ന് ലീ​റ്റ​റി​ന് 46 രൂ​പ​യാ​ണ് വി​ല. കാ​വി, പ​ച്ച നി​റ​മു​ള്ള ക​വ​റു​ക​ളി​ലു​ള്ള കൊ​ഴു​പ്പ് കൂ​ടി​യ പാ​ലി​ന്‍റെ വി​ല 48 രൂ​പ​യാ​വും.

ഇ​ന്ന് ചേ​ർ​ന്ന മി​ൽ​മ ഭ​ര​ണ സ​മി​തി യോ​ഗ​മാ​ണ് വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. പു​തു​ക്കി​യ വി​ല​യി​ൽ 3.35 രൂ​പ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​ണ് ല​ഭി​ക്കു​ക​യെ​ന്നാ​ണ് വി​വ​രം.

ഈ ​മാ​സം ആ​റി​ന് മ​ന്ത്രി പി ​രാ​ജു​വി​ന്‍റെ അ​ദ്ധ്യ​ക്ഷ​തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം പാ​ല്‍ വി​ല കൂ​ട്ടാ​നു​ള്ള മി​ല്‍​മ​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​രു​ന്നു. ഉ​ത്പാ​ദ​ന​ത്തി​നും വി​ത​ര​ണ​ത്തി​നു​മു​ള്ള ഉ​യ​ർ​ന്ന ചെ​ല​വ് ക​ണ​ക്കി​ലെ​ടു​ത്ത് ലി​റ്റ​റി​ന് ഏ​ഴ് രൂ​പ കൂ​ട്ട​ണ​മെ​ന്നാ​യി​രു​ന്നു മി​ൽ​മ​യു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.