തീ​വ്ര​വാ​ദ ഭീ​ഷ​ണി; ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു
Monday, September 16, 2019 2:49 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ർ​ന്നു. ഷാ​യ്ക്കു പു​റ​മേ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി എ.​കെ.​ഭ​ല്ല തു​ട​ങ്ങി​യ​വ​രും ഉ​ന്ന​ത ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

രാ​ജ്യ​ത്തെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ തീ​വ്ര​വാ​ദ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന ഭീ​ഷ​ണി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യോ​ഗ​മെ​ന്നാ​ണ് വി​വ​രം. രാ​ജ്യ​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും ക്ഷേ​ത്ര​ങ്ങ​ളും ത​ക​ർ​ക്കു​മെ​ന്ന് ജെ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റേ പേ​രി​ൽ റോ​ഹ്ത്ത​ക് പോ​ലീ​സി​ന് ക​ഴി​ഞ്ഞ ദി​വ​സം ക​ത്ത് ല​ഭി​ച്ചി​രു​ന്നു.

ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ൻ, ഗ​ജു​റാ​ത്ത്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ക്കു​മെ​ന്നാ​യി​രു​ന്നു ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഒ​ക്ടോ​ബ​ർ എ​ട്ടി​ന് മു​ൻ​പാ​യി ബോം​ബ് സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.