പാ​ലാ​യി​ൽ യു​ഡി​എ​ഫി​ന് രാ​ഷ്ട്രീ​യ​മി​ല്ല; എ​ൽ​ഡി​എ​ഫി​ന്‍റേ​ത് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ത​ന്നെ: കോ​ടി​യേ​രി
Monday, September 16, 2019 1:04 PM IST
കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​ട​തു​പ​ക്ഷം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പാ​ലാ​യി​ൽ യു​ഡി​എ​ഫി​നാ​ണ് രാ​ഷ്ട്രീ​യം ഇ​ല്ലാ​ത്ത​തെ​ന്നും എ​ൽ​ഡി​എ​ഫ് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ത​ന്നെ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും കോ​ടി​യേ​രി തു​റ​ന്ന​ടി​ച്ചു. എ​ൽ​ഡി​എ​ഫി​ന്‍റെ അ​ജ​ണ്ട ചെ​ന്നി​ത്ത​ല തീ​രു​മാ​നി​ക്കേ​ണ്ടെ​ന്നും കോ​ടി​യേ​രി പ​ര​ഞ്ഞു.

പാ​ലാ​രി​വ​ട്ടം പാ​ലം ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തെ അ​വി​മ​തി​യു​ടെ സാ​ക്ഷ്യ​പ​ത്ര​മാ​ണെ​ന്ന് കോ​ട​രി കു​റ്റ​പ്പെ​ടു​ത്തി. അ​ഴി​മ​തി​യി​ലെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ദ്ദേ​ഹം അ​വി​മ​തി ന​ട​ത്തി​യ​വ​രി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ന്ന കാ​ര്യം സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ‌ ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്ന് മ​ന്ത്രി എം.​എം. മ​ണി​യും പ​റ​ഞ്ഞി​രു​ന്നു. ആ​രോ​പ​ണ​ങ്ങ​ൾ‌ ഉ​ന്ന​യി​ക്കു​മ്പോ​ൾ അ​ത് വ്യ​ക്ത​ത​യോ​ടെ ഉ​ന്ന​യി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ മ​ണി എ​ന്ത് സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​ണ് ഇ​ട​തു​പ​ക്ഷം ദു​രു​പ​യോ​ഗം ചെ​യ്ത​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ചെ​ന്നി​ത്ത​ല ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ട​തു​പ​ക്ഷം സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ച​ത്. മ​ന്ത്രി​മാ​ർ പാ​ലാ​യി​ൽ ക്യാ​മ്പ് ചെ​യ്ത് അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.