ആ​വ​ശ്യ​മെ​ങ്കി​ൽ കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ്
Monday, September 16, 2019 12:48 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് സു​പ്രീം​കോ​ട​തി. ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ കാ​ഷ്മീ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ് വ്യ​ക്ത​മാ​ക്കി.

കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ൾ ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് കോ​ട്ടം ത​ട്ട​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഫ​റൂ​ക്ക് അ​ബ്ദു​ള്ള​യു​ടെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ കേ​ന്ദ്ര​ത്തോ​ട് സു​പ്രീം​കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തു.

കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി തേ​ടി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​ലാം ന​ബി ആ​സാ​ദ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യു​ൾ‌​പ്പെ​ടെ കാ​ഷ്മീ​ർ വി​ഷ​ത്തി​ലെ വി​വി​ധ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി ഈ ​പ​രാ​മ​ർ​ശ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.