ത​രി​ഗാ​മി​ക്ക് കാ​ഷ്മീ​രി​ലേ​ക്ക് മ​ട​ങ്ങാം; പ​ക്ഷേ, സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​നാ​കി​ല്ല
Monday, September 16, 2019 12:03 PM IST
ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന​ത്തെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന സി​പി​എം നേ​താ​വും എം​എ​ൽ​എ​യു​മാ​യ മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി​ക്ക് കാ​ഷ്മീ​രി​ലേ​ക്ക് മ​ട​ങ്ങാ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി. ഇ​ഷ്ട​മു​ള്ള ആ​ശു​പ​ത്രി​യി​ൽ ത​രി​ഗാ​മി​ക്ക് ചി​കി​ത്സ തേ​ടാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, കാ​ഷ്മീ​രി​ൽ സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ത​രി​ഗാ​മി​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​നാ​ണ് കാ​ഷ്മീ​രി​ൽ വീ​ട്ടു ത​ട​ങ്ക​ലി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ത​രി​ഗാ​മി​യെ എ​യിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ത​രി​ഗാ​മി​യെ എ​യിം​സി​ലേ​ക്ക് മാ​റ്റി​യ​ത്. സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ഹ​ര്‍​ജി​യി​ന്മേ​ലാ​യി​രു​ന്നു ത​രി​ഗാ​മി​യെ എ​യിം​സി​ലേ​ക്ക് മാ​റ്റാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

നേ​ര​ത്തെ, സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ കാ​ഷ്മീ​രി​ലെ​ത്തി യെ​ച്ചൂ​രി ത​രി​ഗാ​മി​യെ ക​ണ്ടി​രു​ന്നു. സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം യെ​ച്ചൂ​രി കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും ചെ​യ്തു. 72-കാ​ര​നാ​യ ത​രി​ഗാ​മി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്നാ​യി​രു​ന്നു യെ​ച്ചൂ​രി റി​പ്പോ​ര്‍​ട്ടി​ലൂ​ടെ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ത​രി​ഗാ​മി​യെ എ​യിം​സി​ലേ​ക്ക് മാ​റ്റാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ്, ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ.​ബോ​ബ്ദെ, അ​ബ്ദു​ള്‍ ന​സീ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​യി​രു​ന്നു ഉ​ത്ത​ര​വ്.

ജ​മ്മു കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം എ​ടു​ത്ത് ക​ള​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​രി​ഗാ​മി​യ​ട​ക്ക​മു​ള്ള കാ​ഷ്മീ​രി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.