ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​നെ ജയ്സാൽമീറിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, September 16, 2019 2:10 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജയ്സാൽമീറി​ലെ ഗ​സ്റ്റ് ഹൗ​സി​ൽ വി​ദേ​ശ പൗ​ര​നെ മ​രി​ച്ച നി​ല​യി​ൽ‌ ക​ണ്ടെ​ത്തി. ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​നാ​യ നി​ക്കോ​ളാ​സ്(45) ആ​ണു മ​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹം ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ക്കാ​നെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ‌​ട്ട​ത്തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​നാ​കൂ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഡ​ൽ​ഹി​യി​ലെ ഓ​സ്ട്രേ​ലി​യ​ൻ ഹൈ​ക്ക​മ്മീ​ഷ​നെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.