മോ​ശം പെ​രു​മാ​റ്റ​ത്തി​ന് പു​റ​ത്താ​ക്കി​യ അ​ധ്യാ​പ​ക​നെ തി​രി​ച്ചെ​ടു​ത്തു; ബി​എ​ച്ച്‌​യു​വി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം
Sunday, September 15, 2019 10:19 AM IST
ല​ക്നോ: വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മേ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് സ​സ്പെ​ൻ​ഷ​നി​ലാ​യ അ​ധ്യാ​പ​ക​നെ തി​രി​ച്ചെ​ടു​ത്ത​തി​നെ​തി​രെ ബ​നാ​റ​സ് ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ (ബി​എ​ച്ച്‌​യു) വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം. ശ​നി​യാ​ഴ്ച രാ​ത്രി സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. സ്ത്രീ​വി​രു​ദ്ധ​നാ​യ വി​സി എ​ന്ന ഹാ​ഷ്‌​ടാ​ഗി​ൽ ബാ​ന​ർ ഉ​യ​ർ​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ കൂ​ടു​ത​ൽ പേ​ർ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. സ​ർ​വ​ക​ലാ​ശ​ല​യി​ലെ സു​വോ​ള​ജി പ്ര​ഫ​സ​ർ എ​സ്.​കെ ചൗ​ധ​രി​ക്കെ​തി​രെ​യാ​ണ് വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഒ​ഡീ​ഷ​യി​ലേ​ക്ക് പ​ഠ​ന​യാ​ത്ര ന​ട​ത്തി​യ​പ്പോ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ലൈം​ഗീ​ക ചു​വ​യു​ള്ള ആം​ഗ്യം കാ​ണി​ച്ചെ​ന്നു​മാ​യി​രു​ന്നു ചൗ​ധ​രി​ക്കെ​തി​രാ​യ പ​രാ​തി.

പ്ര​ഫ​സ​റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ജൂ​ണി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ സ​ർ​വ​ക​ലാ​ശാ​ല ഉ​ന്ന​താ​ധി​കാ​ര സ​മി​തി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഫ​സ​റു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കാ​നും തി​രി​ച്ചെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ന​ട​പ​ടി​യെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ‌ അ​ധ്യാ​പ​ക​നെ ജോ​ലി​യി​ൽ‌​നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്നും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം. ചൗ​ധ​രി​ക്കെ​തി​രെ കൂ​ടു​ത​ൽ ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി​ക​ളു​ണ്ടെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.