ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ: മാ​തൃ​ഭാ​ഷ​യ്ക്കു നേ​രെ​യു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Sunday, September 15, 2019 9:02 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ വാ​ദം മാ​തൃ​ഭാ​ഷ​യെ സ്നേ​ഹി​ക്കു​ന്ന മ​നു​ഷ്യ​ന്‍റെ ഹൃ​ദ​യ​വി​കാ​ര​ത്തി​നു നേ​രെ​യു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഭാ​ഷ​യു​ടെ പേ​രി​ൽ സം​ഘ​പ​രി​വാ​ർ പു​തി​യ സം​ഘ​ർ​ഷ വേ​ദി തു​റ​ക്കു​ക​യാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ആ​രോ​പി​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​യും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ ഹി​ന്ദി സം​സാ​രി​ക്കു​ന്ന​വ​ര​ല്ല. ഹി​ന്ദി​യെ അ​വി​ട​ങ്ങ​ളി​ലെ പ്രാ​ഥ​മി​ക ഭാ​ഷ​യാ​ക്കി മാ​റ്റ​ണ​മെ​ന്ന​ത് അ​വ​രു​ടെ​യാ​കെ മാ​തൃ​ഭാ​ഷ​ക​ളെ പു​റ​ന്ത​ള്ള​ലാ​ണ്. മാ​തൃ​ഭാ​ഷ​യെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ ഹൃ​ദ​യ​വി​കാ​ര​ത്തി​നു നേ​രെ​യു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണി​ത്.

വ്യ​ത്യ​സ്ത ഭാ​ഷ​ക​ളെ അം​ഗീ​ക​രി​ക്കു​ന്ന രാ​ഷ്ട്ര​മാ​ണ് ഇ​ന്ത്യ. അ​തി​ന് ഭം​ഗം വ​രു​ത്തു​ന്ന നീ​ക്ക​ത്തി​ൽ നി​ന്ന് സം​ഘ​പ​രി​വാ​ർ പി​ന്മാ​റ​ണം. സു​പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്ന് സം​ഘ പ​രി​വാ​ർ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.