ഡി.​കെ. ശി​വ​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ
Sunday, September 15, 2019 3:19 AM IST
ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ ക​ർ​ണാ​ട​ക മ​ന്ത്രി​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ശി​വ​കു​മാ​റി​നെ ഡ​ൽ​ഹി രാം​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ശി​വ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 17 വ​രെ ശി​വ​കു​മാ​റി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്.

ക​സ്റ്റ​ഡി നീ​ട്ടി​യെ​ങ്കി​ലും ശി​വ​കു​മാ​റി​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി ഇ​ഡി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ക​ണ​ക്കി​ൽ​പെ​ടാ​ത്ത പ​ണം ക​ണ്ടെ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് ശി​വ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.