മാ​ന്ദ്യ​മാ​ണു പ്ര​ശ്നം, ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്ക​ൽ അ​ല്ല; അ​മി​ത് ഷാ​യോ​ടു പാ ​ര​ഞ്ജി​ത്ത്
Saturday, September 14, 2019 8:54 PM IST
ചെ​ന്നൈ: രാ​ജ്യ​ത്തെ ഒ​രു​മി​പ്പി​ക്കാ​ൻ ഹി​ന്ദി ഭാ​ഷ​യ്ക്കാ​ണു ക​ഴി​യു​ക​യെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ത​മി​ഴ് സം​വി​ധാ​യ​ക​ൻ പാ ​ര​ഞ്ജി​ത്ത്. ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​നു പ​ക​രം, സ​ന്പ​ദ്വ്യ​വ​സ്ഥ മ​ന്ദ​ഗ​തി​യി​ലാ​യ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ഭി​സം​ബോ​ധ​ന ചെ​യ്യേ​ണ്ട​തെ​ന്ന് ര​ഞ്ജി​ത്ത് ട്വീ​റ്റ് ചെ​യ്തു. ഇ​ന്ത്യ പോ​ലെ വൈ​വി​ധ്യ​ങ്ങ​ളു​ള്ള രാ​ജ്യ​ത്ത് ഒ​രു ഭാ​ഷ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ അ​നൈ​ക്യ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഇ​ന്ത്യ​ക്ക് നി​ര​വ​ധി ഭാ​ഷ​ക​ളു​ണ്ട്. എ​ല്ലാ ഭാ​ഷ​ക​ൾ​ക്കും അ​തി​ന്േ‍​റ​താ​യ പ്രാ​ധാ​ന്യ​മു​ണ്ട്. എ​ന്നാ​ൽ രാ​ജ്യ​ത്തി​നാ​കെ ഒ​രു പൊ​തു ഭാ​ഷ ഉ​ണ്ടാ​ക​ണ​മെ​ന്ന​ത് വ​ള​രെ അ​നി​വാ​ര്യ​മാ​ണ് അ​താ​ക​ണം ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​ട​യാ​ളം. ഇ​ന്ത്യ​യെ ഒ​ന്നി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഏ​തെ​ങ്കി​ലും ഭാ​ഷ​യു​ണ്ടെ​ങ്കി​ൽ അ​തു ഹി​ന്ദി​യാ​ണ്. ഹി​ന്ദി​യാ​ണ് ഏ​റ്റ​വു​മ​ധി​കം സം​സാ​രി​ക്ക​പ്പെ​ടു​ന്ന ഭാ​ഷ- ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ അ​മി​ത് ഷാ ​ട്വി​റ്റ​റി​ലെ​ഴു​തി.

അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നു പി​ന്നാ​ലെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ക​ന്ന​ഡ, ത​മി​ഴ് സം​ഘ​ട​ന​ക​ൾ ഇ​ന്ന​ലെ ബം​ഗ​ളൂ​രു​വി​ൽ അ​ട​ക്കം തെ​രു​വി​ൽ ജാ​ഥ​ക​ൾ ന​ട​ത്തി. സാ​ന്പ​ത്തി​ക മു​ര​ടി​പ്പ് അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നു ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണു ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ വീ​ണ്ടും ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ്, ഡി​എം​കെ, അ​ണ്ണാ ഡി​എം​കെ, തൃ​ണ​മൂ​ൽ, സി​പി​എം, സി​പി​ഐ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ച്ചു.

ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി, ഡി​എം​കെ നേ​താ​വ് എം.​കെ. സ്റ്റാ​ലി​ൻ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ആ​ന​ന്ദ് ശ​ർ​മ, സി​ദ്ധ​രാ​മ​യ്യ, സി​പി​എം നേ​താ​വ് സീ​താ​റാം യെ​ച്ചൂ​രി, ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി തു​ട​ങ്ങി​യ​വ​ർ ഹി​ന്ദി വാ​ദ​ത്തി​നെ​തി​രേ രൂ​ക്ഷ​മാ​യി പ്ര​തി​ഷേ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.