മാ​ന്ദ്യം പ​രി​ഹ​രി​ക്കാ​ൻ പ​ലി​ശ ഉ​പേ​ക്ഷി​ക്ക​ണം, പാ​ക്കേ​ജ് വേ​ണം: തോ​മ​സ് ഐ​സ​ക്
Saturday, September 14, 2019 8:41 PM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക മാ​ന്ദ്യം പ​രി​ഹ​രി​ക്കാ​ൻ ആ​റു മാ​സ​ത്തേ​ക്ക് വാ​യ്പാ​പ​ലി​ശ വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ ഉ​ത്തേ​ജ​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. സാ​ന്പ​ത്തി​ക മാ​ന്ദ്യ​മാ​ണ് പ​ണ​പ്പെ​രു​പ്പം കു​റ​യാ​ൻ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഗ​ര​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്ക​ണം. വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള വാ​യ്പ ഉ​ദാ​ര​മാ​ക്ക​ണം. അ​ടി​സ്ഥാ​ന സൗ​ക​ര്യം വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്ക​ണം. റോ​ഡ് നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ 150 ദി​വ​സം തൊ​ഴി​ൽ ന​ൽ​കു​ക​യും കൂ​ലി​യി​ൽ 50 രൂ​പ​യു​ടെ വ​ർ​ധ​ന വ​രു​ത്തു​ക​യും വേ​ണ​മെ​ന്ന് തോ​മ​സ് ഐ​സ​ക് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.