തൊ​ടു​പു​ഴ​യി​ൽ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം; അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നു കു​ത്തേ​റ്റു
Saturday, September 14, 2019 7:56 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ യു​വ​തീ​യു​വാ​ക്ക​ൾ​ക്കു നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം. ഇ​തേ​തു​ട​ർ​ന്ന് ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷ​ത്തി​ൽ നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്കു കു​ത്തേ​ൽ​ക്കു​ക​യും ചെ​യ്തു.

സ്വ​കാ​ര്യ ബ​സ്റ്റാ​ൻ​ഡി​നു സ​മീ​പം പെ​ണ്‍​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ചു​നി​ന്ന യു​വാ​വി​നെ മൂ​ന്നം​ഗ അ​ക്ര​മി​സം​ഘം ചോ​ദ്യം ചെ​യ്ത​താ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​ത്. മൂ​ന്നം​ഗ സം​ഘ​വു​മാ​യി ഉ​ട​ലെ​ടു​ത്ത വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ക്ര​മി സം​ഘാം​ഗ​മാ​യ മ​ല​ങ്ക​ര പ്ലാ​ന്േ‍​റ​ഷ​ൻ ചേ​ല​ത്തി​ൽ ലി​ബി​ൻ ബേ​ബി​ക്കാ​ണു തോ​ളി​ൽ കു​ത്തേ​റ്റ​ത്. യു​വ​തി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ ആ​ക്ര​മി​ക്കാ​ൻ ലി​ബി​ൻ ക​ത്തി എ​ടു​ത്ത​പ്പോ​ൾ, ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വാ​വു ക​ത്തി പി​ടി​ച്ചു വാ​ങ്ങി ലി​ബി​നെ കു​ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ലി​ബി​നെ കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.