കോ​ണ്‍​ഗ്ര​സു​കാ​ര്‍ ഇ​ല്ലാ​താ​ക്കി; ആ​രോ​പ​ണ​വു​മാ​യ് മ​രി​ച്ച ക​രാ​റു​കാ​ര​ന്‍ ജോ​യി​യു​ടെ മ​ക​ൻ
Wednesday, September 11, 2019 10:45 AM IST
ക​ണ്ണൂ​ര്‍: അ​ച്ഛ​നെ കോ​ണ്‍​ഗ്ര​സു​കാ​ര്‍ ഇ​ല്ലാ​താ​ക്കി​യ​താ​ണെ​ന്ന് ചെ​റു​പു​ഴ​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​രാ​റു​കാ​ര​ന്‍ ജോ​യി​യു​ടെ മ​ക​ൻ. നീ​തി​ക്കാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജോ​യി​യു​ടെ മ​ക​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന് ക​ത്ത​യ​ച്ചു. ന​ല്ല കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യി​രു​ന്ന അ​ച്ഛ​നെ കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ന്നെ ച​തി​ച്ച് ഇ​ല്ലാ​താ​ക്കി​യ​ത് എ​ന്തി​നാ​ണെ​ന്ന് ക​ത്തി​ല്‍ ചോ​ദി​ക്കു​ന്നു.

ല​ഭി​ക്കാ​നു​ള്ള പ​ണ​ത്തെ​ക്കു​റി​ച്ച് കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വു​മാ​യി ചി​ല​ര്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നി​രു​ന്നെ​ന്നും അ​തി​നു​ശേ​ഷ​മാ​ണ് ജോ​യി​യെ കാ​ണാ​താ​യ​തെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. മ​രി​ക്കു​ന്ന​തി​നു ത​ലേ​ദി​വ​സം മു​ദ്ര​പ​ത്രം അ​ട​ക്ക​മു​ള്ള രേ​ഖ​ക​ള്‍ സ​ഹി​ത​മാ​ണ് ജോ​യ് പോ​യ​തെ​ന്നും എ​ന്നാ​ല്‍ ഇ​പ്പോ​ൾ ഈ ​രേ​ഖ​ക​ള്‍ കാ​ണാ​നി​ല്ലെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.