ഓ​ണ​നാ​ളി​ൽ നി​രാ​ഹാ​ര​വു​മാ​യി മ​ര​ട് ഫ്ളാ​റ്റു​ട​മ​ക​ൾ
Wednesday, September 11, 2019 8:21 AM IST
കൊ​ച്ചി: വാ​സ​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ മ​ര​ടി​ലെ ഫ്ളാ​റ്റു​ട​മ​ക​ൾ തി​രു​വോ​ണ ദി​വ​സ​മാ​യ ഇ​ന്നു ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും. ന​ഗ​ര​സ​ഭ ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു നി​രാ​ഹാ​ര​സ​മ​ര പ്ര​ഖ്യാ​പ​നം.

ത​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗം കേ​​​ൾ​​​ക്കാ​​​തെ​​​യു​​​ള്ള കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് നീ​​​തി​​നി​​​ഷേ​​​ധ​​മാ​​ണെ​​ന്നും ഫ്ളാ​​റ്റ് വി​​ട്ടു പോ​​കി​​ല്ലെ​​ന്നും ഉ​​ട​​മ​​ക​​ൾ വ്യക്തമാക്കുന്നു. ത​​​ങ്ങ​​​ൾ​​​ക്കു നി​​​യ​​​മ​​ പ​​​രി​​​ര​​​ക്ഷ ന​​​ൽ​​​കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്ക​​​ണം. ഫ്ളാ​​​റ്റു​​​ക​​​ൾ പൊ​​​ളി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തെ എ​​​ന്തു​​ വി​​​ല​​​കൊ​​​ടു​​​ത്തും ചെ​​​റു​​​ക്കു​​മെ​​ന്നും ഉ​​ട​​മ​​ക​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.