കാബൂളിൽ യുഎസ് എംബസിക്കു സമീപം സ്ഫോടനം
Wednesday, September 11, 2019 7:31 AM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ യു​എ​സ് എം​ബ​സി​ക്കു സ​മീ​പം സ്ഫോ​ട​നം. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

റോ​ക്ക​റ്റാ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് സി​ൻ​ഹു​വ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

ലോ​ക​ത്തെ ഞെ​ട്ടി​ച്ച 9/11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ 18-ാം വാ​ർ​ഷി​ക ദി​ന​ത്തി​ലാ​ണ് കാ​ബൂ​ളി​ൽ യു​എ​സ് എം​ബ​സി​ക്കു സ​മീ​പം ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.