കൊ​ങ്ക​ണ്‍ പാ​ത​യി​ലെ നി​യ​ന്ത്ര​ണം: സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളു​മാ​യി റെ​യി​ൽ​വേ
Sunday, August 25, 2019 9:52 PM IST
കൊ​ച്ചി: കൊ​ങ്ക​ണ്‍ പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ അ​സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​പാ​ത​യി​ൽ പോ​ർ​ബ​ന്ദ​റി​ലേ​ക്കും അ​ജ്മീ​റി​ലേ​ക്കും തി​ങ്ക​ളാ​ഴ്ച പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും.

കൊ​ച്ചു​വേ​ളി-​പോ​ർ​ബ​ന്ദ​ർ പാ​സ​ഞ്ച​ർ സ്പെ​ഷ​ൽ രാ​വി​ലെ 11-ന് ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്നു സ​ർ​വീ​സ് തു​ട​ങ്ങും. കൊ​ല്ലം, കാ​യം​കു​ളം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ, തൃ​ശൂ​ർ, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​ണു കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.

എ​റ​ണാ​കു​ളം-​അ​ജ​മീ​ർ സ്പെ​ഷ​ൽ പാ​സ​ഞ്ച​ർ (02977) രാ​ത്രി 8.25-ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ​നി​ന്നു പു​റ​പ്പെ​ടും. ആ​ലു​വ, തൃ​ശൂ​ർ, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​കും. ഇ​രു ട്രെ​യി​നു​ക​ളും ബു​ധ​നാ​ഴ്ച നി​ശ്ചി​ത സ്ഥാ​ന​ങ്ങ​ളി​ലെ​ത്തും.

അ​തേ​സ​മ​യം തി​ങ്ക​ളാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തേ​ണ്ട മ​ഡ്ഗാ​വ്-​എ​റ​ണാ​കു​ളം വീ​ക്ക്ലി എ​ക്സ്പ്ര​സ് (10215), തി​രു​നെ​ൽ​വേ​ലി-​ജാം​ന​ഗ​ർ ബൈ​വീ​ക്ക്ലി എ​ക്സ്പ്ര​സ് (19577), കൊ​ച്ചു​വേ​ളി-​ലോ​ക്മാ​ന്യ​തി​ല​ക് ബൈ​വീ​ക്ക്ലി എ​ക്സ്പ്ര​സ് (22114), കൊ​ച്ചു​വേ​ളി-​ച​ണ്ഡി​ഗ​ഢ് സ​ന്പ​ർ​ക്ക് ക്രാ​ന്തി എ​ക്സ്പ്ര​സ് (12217), എ​റ​ണാ​കു​ളം-​മ​ഡ്ഗാ​വ് വീ​ക്ക്ലി സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (10216) എ​ന്നീ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.