അ​ഞ്ചാം​ദി​ന​വും തെ​ര​ച്ചി​ൽ വി​ഫ​ലം; ക​വ​ള​പ്പാ​റ 11 പേ​ർ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ൽ
Sunday, August 25, 2019 9:44 PM IST
മ​ല​പ്പു​റം: ക​വ​ള​പ്പാ​റ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​ൽ ഞാ​യ​റാ​ഴ്ച​യും വി​ഫ​ലം. മൃ​ത​ദേ​ഹ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാ​മ​ത്തെ ദി​വ​സ​മാ​ണു മൃ​ത​ദേ​ഹ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​കാ​തെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ 59 പേ​രി​ൽ 48 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​തി​ന​കം ക​വ​ള​പ്പാ​റ​യി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്.

മു​ൻ​പ് ഒ​രു ദി​വ​സം മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്നി​രു​ന്നെ​ങ്കി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച മേ​ഖ​ല​യി​ൽ പ​ല​പ്പോ​ഴാ​യി മ​ഴ ക​ന​ത്തു പെ​യ്ത​തി​നാ​ൽ തെ​ര​ച്ചി​ൽ മൂ​ന്ന​ര​യോ​ടെ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​ന്നു. കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​യു​ന്ന​തി​നാ​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ലി​ന് പ്ര​യാ​സ​മു​ണ്ടാ​കു​ക​യാ​ണ്.

അ​തേ​സ​മ​യം തെ​ര​ച്ചി​ൽ തു​ട​ര​ണ​മോ എ​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള യോ​ഗം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​രും. തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ ത​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

തു​ട​ർ​ച്ച​യാ​യി ഏ​താ​നും ദി​വ​സ​ങ്ങ​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട്ടാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മാ​ന സ്വ​ഭാ​വ​മു​ള്ള വ​യ​നാ​ട് പു​ത്തു​മ​ല​യി​ൽ ഇ​നി കൂ​ടു​ത​ൽ തെ​ര​യേ​ണ്ടെ​ന്നു കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ ചി​ല​ർ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു. ക​വ​ള​പ്പാ​റ​യി​ലും ഇ​ത്ത​ര​ത്തി​ൽ ബ​ന്ധു​ക്ക​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​യാ​നാ​ണു തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.