കോ​പ്പി​യ​ടി വ്യാ​പ​കം; പ​ത്തു വ​ർ​ഷ​ത്തെ പ്ര​ബ​ന്ധ​ങ്ങ​ളി​ൽ യു​ജി​സിയു​ടെ "​പോ​സ്റ്റ്മോ​ർ​ട്ടം’
Sunday, August 25, 2019 9:35 PM IST
തൃ​ശൂ​ർ: ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഗ​വേ​ഷ​ണ ബി​രു​ദം നേ​ടി​യ​വ​രു​ടെ പ്ര​ബ​ന്ധ​ങ്ങ​ൾ കോ​പ്പി​യ​ടി ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ യു​ജി​സി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. യു​ജി​സി വൈ​സ് ചെ​യ​ർ​മാ​ൻ ഭൂ​ഷ​ണ്‍ പ​ട്വ​ർ​ധ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​പ്പി​യ​ടി ന​ട​ത്തി​യെ​ന്നു തെ​ളി​ഞ്ഞാ​ൽ ഗ​വേ​ഷ​ണ ബി​രു​ദം റ​ദ്ദാ​ക്കും. കോ​പ്പി​യ​ടി​ച്ചു നേ​ടി​യ ഗ​വേ​ഷ​ണ ബി​രു​ദ​മു​പ​യോ​ഗി​ച്ചു ജോ​ലി​യോ സ്ഥാ​ന​ക്ക​യ​റ്റ​മോ നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു റ​ദ്ദാ​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്യും. പ​ണം ത​ന്നാ​ൽ ഗ​വേ​ഷ​ണ ബി​രു​ദ​മെ​ടു​ത്തു​ത​രാ​മെ​ന്നു കാ​ണി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും യു​ജി​സി വൈ​സ് ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ൽ​നി​ന്നു വി​ര​മി​ച്ച പ്ര​ഫ. പി. ​ബാ​ല​നാ​ണു 20 അം​ഗ സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ. ആ​റു മാ​സ​ത്തി​ന​കം സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ അ​ധ്യാ​പി​ക ദീ​പ നി​ശാ​ന്ത് ക​വി​ത കോ​പ്പി​യ​ടി​ച്ച​തു സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ൽ യു​ജി​സി വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.