പാ​ലാ​യി​ൽ "​പ്ര​ബ​ല​ൻ’ വ​രും, ഒ​ന്നി​ച്ചു​ത​ന്നെ മു​ന്നോ​ട്ടു​പോ​കും: തി​രു​വ​ഞ്ചൂ​ർ
Sunday, August 25, 2019 7:08 PM IST
കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നാ​യി പ്ര​ബ​ല സ്ഥാ​നാ​ർ​ഥി ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. പാ​ലാ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണെ​ന്നും ആ​രു​ടെ ഒ​പ്പം നി​ൽ​ക്ക​ണ​മെ​ന്നു ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.

കെ.​എം. മാ​ണി​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം അ​വി​ടെ ന​ട​ത്തേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ഡി​എ​ഫ് കൃ​ത്യ​മാ​യി ചെ​യ്തി​ട്ടു​ണ്ട്. ഏ​റ്റ​വും പ്ര​ബ​ല​നാ​യ സ്ഥാ​നാ​ർ​ഥി ത​ന്നെ​യാ​വും യു​ഡി​എ​ഫി​നു​ണ്ടാ​വു​ക. ത​ങ്ങ​ളെ എ​തി​ർ​ക്കേ​ണ്ട മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി ഇ​പ്പോ​ൾ വീ​ടു​വീ​ടാ​ന്ത​രം ക്ഷ​മാ​പ​ണം പ​റ​ഞ്ഞു ന​ട​ക്കു​ക​യാ​ണ്, മ​ര്യാ​ദ​യ്ക്ക് പെ​രു​മാ​റ​ണ​മെ​ന്നു പാ​ർ​ട്ടി​ക്കാ​രെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ക​യാ​ണ്- തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.

പാ​ലാ​യേ​ക്കാ​ൾ ത​ർ​ക്ക​മു​ള്ള സീ​റ്റു​ക​ളി​ൽ പോ​ലും എ​ല്ലാം പ​രി​ഹ​രി​ച്ചു മു​ന്നോ​ട്ടു​പോ​കാ​ൻ മു​ന്ന​ണി​ക്കു സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും സം​സാ​രി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ൾ എ​ല്ലാം ച​ർ​ച്ച ചെ​യ്ത​ശേ​ഷം ഒ​ന്നി​ച്ചു​ത​ന്നെ മു​ന്നോ​ട്ടു പോ​കു​മെ​ന്നും തി​രു​വ​ഞ്ചൂ​ർ വ്യ​ക്ത​മാ​ക്കി.

കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന പാ​ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്ക് സെ​പ്റ്റം​ബ​ർ 23-നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. 27-ന് ​വോ​ട്ടെ​ണ്ണ​ൽ. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു. ബു​ധ​നാ​ഴ്ച മു​ത​ൽ സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. അ​ഞ്ചി​നു സൂ​ക്ഷ്മ പ​രി​ശോ​ധ​ന. ഏ​ഴാ​ണു പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.