കാ​ഷ്മീ​രി​ൽ ഇ​നി ത്രി​വ​ർ​ണം പാ​റും; സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന് സം​സ്ഥാ​ന പ​താ​ക നീ​ക്കി
Sunday, August 25, 2019 5:47 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സി​വി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് സം​സ്ഥാ​ന പ​താ​ക നീ​ക്കി. ജ​മ്മു കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി. സം​സ്ഥാ​ന പ​താ​ക​യ്ക്കു പ​ക​രം ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. ശ്രീ​ന​ഗ​റി​ലാ​ണ് സി​വി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്.

ആ​ർ​ട്ടി​ക്കി​ൾ 370 പി​ന്നാ​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും സം​സ്ഥാ​ന പ​താ​ക നീ​ക്കി തു​ട​ങ്ങി​യി​രു​ന്നു. ജ​മ്മു കാ​ഷ്മീ​രി​നെ ര​ണ്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​ക്കി​യ ന​ട​പ​ടി ഒ​ക്ടോ​ബ​ർ 31 മു​ത​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തെ​ങ്കി​ലും ഇ​തി​നു കാ​ത്തു​നി​ൽ​ക്കാ​തെ​യാ​ണ് പ​താ​ക​ക​ൾ നീ​ക്കി​യ​ത്. എ​ന്നാ​ൽ സി​വി​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ​നി​ന്ന് സം​സ്ഥാ​ന പ​താ​ക നീ​ക്കം ചെ​യ്തി​രു​ന്നി​ല്ല. ജ​മ്മു കാ​ഷ്മീ​ർ പ​താ​ക നീ​ക്കാ​ത്ത സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഇ​നി​യും അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

നേ​ര​ത്തെ, ജ​മ്മു കാ​ഷ്മീ​രി​ന് സ്വ​ന്ത​മാ​യു​ള്ള പ​താ​ക​യാ​യി​രു​ന്നു സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും മ​റ്റു​മു​ണ്ടാ​യി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ള​ഞ്ഞ​തോ​ടെ ഈ ​പ​താ​ക ഒൗ​ദ്യോ​ഗി​ക​മ​ല്ലാ​താ​യി. ഇ​നി ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ബാ​ധ​ക​മാ​യ നി​യ​മ​ങ്ങ​ളും സം​വ​ര​ണ​ങ്ങ​ളും ഇ​നി ജ​മ്മു കാ​ഷ്മീ​രി​നും ബാ​ധ​ക​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.