തൃ​ശൂ​ർ ക​ട​ലി​ൽ അ​ജ്ഞാ​ത ബോ​ട്ടു​ക​ൾ, ദു​രൂ​ഹ​ത; ആ​ശ​ങ്ക വേ​ണ്ടെ​ന്നു പോ​ലീ​സ്
Sunday, August 25, 2019 10:59 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ക​യ്പ്പ​മം​ഗ​ലം കു​രീ​ക്കു​ഴി​യി​ൽ ക​ട​ലി​ൽ അ​ജ്ഞാ​ത ബോ​ട്ടു​ക​ൾ. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് പെ​രി​ഞ്ഞ​നം വാ​സ്കോ ബീ​ച്ച് മു​ത​ൽ മൂ​ന്നു ബോ​ട്ടു​ക​ൾ ക​ണ്ട​ത്.

സം​ശ​യ​ക​ര​മാ​യ നി​ല​യി​ൽ ബോ​ട്ടു​ക​ൾ ക​ണ്ട​തോ​ടെ തീ​ര​ദേ​ശ സം​ര​ക്ഷ​ണ സ​മി​തി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സും ഫി​ഷ​റീ​സ് വ​കു​പ്പും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യാ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു തീ​ര​ദേ​ശ പോ​ലീ​സ് പി​ന്നീ​ട് വി​ശ​ദീ​ക​രി​ച്ചു. ക​ണ്ട​ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളാ​ണെ​ന്നും ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

തീ​വ്ര​വാ​ദി​ക​ൾ എ​ത്തി​യേ​ക്കു​മെ​ന്ന ഭീ​ഷ​ണി നി​ല നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ് തീ​ര​ദേ​ശം. തീ​വ്ര​വാ​ദ ബ​ന്ധം സം​ശ​യി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ഖാ​ദ​ർ റ​ഹീ​മി​നെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.