ട്ര​ഷ​റി​യി​ൽ​നി​ന്നു പ​ണം പി​ൻ​വ​ലി​ക്കാ​ൻ എ​ടി​എം കാ​ർ​ഡ്; ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി
Sunday, August 25, 2019 9:42 AM IST
തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് സ​ർ​ക്കാ​ർ എ​ടി​എം കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ൻ​കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള ട്ര​ഷ​റി സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്കാ​ണ് എ​ടി​എം കാ​ർ​ഡ് ന​ൽ​കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ചു ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

സം​സ്ഥാ​ന​ത്ത് 11 ല​ക്ഷം പേ​ർ​ക്കാ​ണ് നി​ല​വി​ൽ ട്ര​ഷ​റി സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ള്ള​ത്. ഫെ​ഡ​റ​ൽ ബാ​ങ്കു​മാ​യി ചേ​ർ​ന്നാ​ണ് എ​ടി​എം കാ​ർ​ഡ് ന​ൽ​കു​ക. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണു സ​ർ​ക്കാ​ർ പ​ദ്ധ​തി. ഇ​തോ​ടെ ട്ര​ഷ​റി ശാ​ഖ​ക​ളി​ൽ നേ​രി​ട്ടെ​ത്തി​യാ​ലേ പ​ണ​മെ​ടു​ക്കാ​ൻ ക​ഴി​യൂ എ​ന്ന ത​ട​സം നീ​ങ്ങും.

ടി​എ​സ്ബി, ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ന്നീ പേ​രു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ കോ ​ബ്രാ​ൻ​ഡ​ഡ് കാ​ർ​ഡാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ബാ​ങ്ക് എ​ടി​എം കാ​ർ​ഡി​ലെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​തി​ലും ല​ഭ്യ​മാ​കും. ഏ​തു ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ​നി​ന്നും കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു പ​ണ​മെ​ടു​ക്കാം.

ബാ​ങ്കു​ക​ളി​ലെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ശ​രാ​ശ​രി നാ​ലു ശ​ത​മാ​ന​മാ​ണ് പ​ലി​ശ​നി​ര​ക്ക്. ജീ​വ​ന​ക്കാ​രു​ടെ ട്ര​ഷ​റി സേ​വിം​ഗ്സ് നി​ക്ഷേ​പ​ത്തി​ന് ആ​റു ശ​ത​മാ​നം പ​ലി​ശ ല​ഭി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.