മ​ണ്ഡ​ലം മാ​റ്റി​വ​ര​ച്ചി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ്; കാ​ഷ്മീ​രി​നെ 2021 വ​രെ ഗ​വ​ർ​ണ​ർ ഭ​രി​ക്കും
Sunday, August 25, 2019 7:09 AM IST
ന്യൂ​ഡ​ൽ‌​ഹി: കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ജ​മ്മു​കാ​ഷ്മീ​രി​ൽ ഗ​വ​ർ​ണ​ർ ഭ​ര​ണം ഇ​നി​യും ര​ണ്ടു വ​ർ​ഷ​ത്തോ​ളം നീ​ണ്ടു​നി​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് 2021 വ​രെ മാ​റ്റി​വ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ​ത്തി​നു ശേ​ഷ​മാ​കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

നി​യ​മ​സ​ഭാ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും. 14 മാ​സ​ങ്ങ​ൾ​കൊ​ണ്ട് മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​വും. ഇ​തി​നു ശേ​ഷ​മാ​വും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഒ​ക്ടോ​ബ​ർ 31 ന് ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ക​ത്ത് ന​ൽ​കി​യേ​ക്കും. ഒ​ക്ടോ​ബ​ർ 31 മു​മ്പ് മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു സാ​ധി​ക്കി​ല്ല.

കാ​ര​ണം കാ​ഷ്മീ​രി​ന്‍റെ വി​ഭ​ജ​നം ഒ​ക്ടോ​ബ​ർ 31 ന് ​ശേ​ഷ​മാ​ണ് പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക. 14 മാ​സ​ത്തി​നു​ള്ളി​ൽ ഒ​മ്പ​ത്-​പ​ത്ത് ഘ​ട്ട​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കും. ഇ​തി​ന​ർ​ഥം 2021 വ​രെ കാ​ഷ്മീ​രി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കി​ല്ലെ​ന്നാ​ണ്.

‌എ​ന്നാ​ൽ 316 ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ലു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സെ​പ്റ്റം​ബ​റി​ല്‍ ന​ട​ത്തു​മെ​ന്ന് സ​ര്‍​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്‍. റൂ​റ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ക്ര​ട്ട​റി ശീ​ത​ള്‍ ന​ന്ദ, കാ​ഷ്മീ​ർ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി രോ​ഹി​ത് ക​ന്‍​സാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.