വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ സ​ര്‍​വീ​സു​മാ​യി ടി​വി​എ​സ്
Sunday, August 25, 2019 2:15 AM IST
ഹൊ​സൂ​ർ: പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി സൗ​ജ​ന്യ സ​ർ​വീ​സു​മാ​യി പ്ര​മു​ഖ ഇ​രു​ച​ക്ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളി​ലൊ​ന്നാ​യ ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി. ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്‌​ട്ര, ക​ർ​ണാ​ട​ക, കേ​ര​ളം, ത​മി​ഴ്നാ​ട്, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ന​ശി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സ​ർ​വീ​സ് പി​ന്തു​ണ​യാ​ണ് ക​ന്പ​നി പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​ള​യ​ത്തി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ച ഒ​രു ല​ക്ഷ​ത്തി​ൽ​പ്പ​രം വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ​യാ​ണ് സ​ർ​വീ​സ് ക്യാ​മ്പ് ക​ന്പ​നി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​തി​വേ​ഗം ഇ​ൻ​ഷ്വ​റ​ൻ​സ് ക്ലെ​യിം ഉ​റ​പ്പാ​ക്കാ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളു​മാ​യി ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ന്പ​നി​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ശ്രീ​നി​വാ​സ​ൻ സ​ർ​വീ​സ​സ് ട്ര​സ്റ്റ് പ്ര​ള​യ​ബാ​ധി​ത സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മൂ​ന്നു കോ​ടി രൂ​പ വീ​തം സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.