ഇ​ന്ത്യ അ​ടി​മു​ടി മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Saturday, August 24, 2019 11:20 PM IST
മ​നാ​മ: ഇ​ന്ത്യ അ​നു​ദി​നം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബ​ഹ്റി​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​ത്. ന​ല്ല മാ​റ്റ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യ്ക്കാ​കെ​യു​ണ്ടാ​കു​ന്ന​തെ​ന്ന് മോ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളി​ലും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​ത്തി​ലു​മെ​ല്ലാം ഈ ​മാ​റ്റം ദൃ​ശ്യ​മാ​കും- മോ​ദി വ്യ​ക്ത​മാ​ക്കി.

ച​ന്ദ്ര​യാ​ൻ‌ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളും ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച മോ​ദി ഇ​ന്ത്യ​ൻ സ​മ്പ​ദ് രം​ഗം വി​പു​ലീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും കേ​ന്ദ്ര​സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ സേ​ഷം ബ​ഹ്റി​നി​ലെ​ത്താ​ൻ ഏ​റെ വൈ​കി​യെ​ന്ന് അ​റി​യാ​മെ​ന്നും, ബ​ഹ്റി​നി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മോ​ദി അ​റി​യി​ച്ചു. ആ​യി​ര​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ എ​ത്തി​യ​ത്. മോ​ദി വേ​ദി​യി​ലേ​ക്കെ​ത്തു​മ്പോ​ൾ മൊ​ബൈ​ൽ ഫ്ലാ​ഷു​ക​ൾ തെ​ളി​ച്ചാ​ണ് ആ​ളു​ക​ൾ അ​ദ്ദേ​ഹ​ത്തെ വ​ര​വേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.